ഹെലോ..
ബി.സി.എല്‍ ഗ്രീറ്റിംഗ്സിലേക്ക് സ്വാഗതം. ഇതാരാണ് ?
ഞാനാ
ഞാനെന്ന് പറഞ്ഞാല്‍
ഞാന്‍. ദിനേശന്‍
എവിടുന്നാ വിലിക്കുന്നത് ?
ഇപ്പൊ ബിവറേജിന്റെ മുന്നീലാ.
അത്യോ.. മദ്യം വാങ്ങാന്‍ വന്നതാണോ ?
അല്ല. മദ്യം ഇറക്കാന്‍ വന്നതാ..
എന്താ പേര് ?
ദിനേശന്‍. തളത്തില്‍ ദിനേശന്‍.
വീട്ടിലാരൊക്കെ ഉണ്ട്.
അച്ഛന്‍, അമ്മ, രണ്ടു പെങ്ങന്മാരു ..
പെങ്ങന്മാരുടെ പേരെന്നതാ ?
പറഞ്ഞ് അവസാനിപ്പിക്കട്ടെ ചേച്ച്യേ.. അവരൊന്നും ഇല്യന്നാ പറഞ്ഞത്..
പിന്നെ ആരൊക്കെ ഉണ്ട് വീട്ടില്‍ ?
കാര്‍ത്യായനിയും ദേവയാനിയും
ഭാര്യയും മകളുമായിരിക്കും അല്യോ ?
അല്ല. വീട്ടിലെ പൂച്ചകളാണ്.
ചേട്ടന്‍ നല്ല തമാശക്കാരനാണല്ലോ..ചേട്ടന്‍ ഞങളുടെ പരിപാടി വാച്ച് ചെയ്യാറുണ്ടോ ?
നമ്മളൊക്കെ പാവങ്ങള് . വാച്ചൊന്നും വാങ്ങാന്‍ നമ്മുടെ കയ്യില്‍ കാശില്ല. ഒരു ടൈമ്പീസ് ഉണ്ട്.
അതല്ല ചേട്ടാ. ഞങളുടേ പരിപാടി കാണാറുണ്ടോന്നാ ചോദിച്ചത്..
രാത്രി പത്തിനല്ലേ.
അതെ അതെ.
ഈ പരിപാടി കണ്ടാലേ സുഖായിട്ട് എനിക്കുറങ്ങാന്‍ പറ്റൂ.
അത്യോ. അപ്പൊ ചേട്ടന്‍ ഈ പരിപാടിയുടെ ഫാനാ അല്യോ..
ഏയ് ഫാനും പേനൊന്നുമല്ല.
പിന്നെ ?
ഈ പരിപാടി തൊടങ്ങ്യാല്‍ അപ്പൊ എനിക്ക് ഓക്കാനം വരും. സുഖായിട്ട് ഒന്ന് വാളുവെച്ചാല്‍ നന്നായിട്ടൊന്ന് ഒറങ്ങാന്‍ പറ്റും.
ഹെലൊ.. ഹെലൊ... കേള്‍ക്കുന്നില്ല...
എനിക്ക് നന്നായിട്ട് കേള്‍ക്കാം..
കട്ട്.
Wednesday, April 23, 2008
Subscribe to:
Post Comments (Atom)
9 comments:
ദേ ഞാന്‍ വന്നൂ..
നീ ധൈര്യായിട്ടങ്ക്‍ട് തൊടങ്ങ്ടാ മോനെ ദിനേശാ
പൈങ്ങോടന്‍ ചേട്ടാ, ആദ്യമായിട്ടാണ് എനിക്കൊരു കമന്റ് കിട്ടുന്നത്. നന്ദീണ്ട് ട്ടാ.. തൊടങ്ങന്ന്യാ..
ആരാ മോനേ ദിനേശാ ഈ പോസ്റ്റ് ഇവിടെ ഇട്ടത്? നീയാ ? ഏതു ദിനേശനായാലും കൊള്ളാം....ഒരുപാടു പോസ്റ്റുകളൊക്കെ പെറുക്കിക്കൂട്ടി ഈ ബ്ലോഗില്‍ തന്നെയിട്ടേക്കണം. ഞാന്‍ ഇടക്കു വന്നു നോക്കി വേണ്ട കമന്റൊക്കെ ഇട്ടോളാം. അതിന്റെ മീന്‍ കറി വെയ്ക്കുന്ന പോസ്റ്റായാലും...അങ്ങിനെ ചെയ്യണം. അല്ലേല്‍ ഞാനങ്ങ് വരും, തൃപ്പങ്ങോട്ടെക്ക്. ബസ്റ്റാന്റിലേക്ക് ഡൈലി പോയി വരുന്ന നിന്നെ ബ്ലോഗില്‍ത്തന്നെ പിടിച്ചിരുത്തി പോസ്റ്റുകളെഴുതിക്കും...കേട്ടൊ മോനെ ദിനേശാ... അപ്പൊ തൊടങ്ങല്ലേ??
സര്‍വ്വവിധ ആശംസകള്‍..
മോനേ ദിനേശാ.. തൊടക്കം മൊതല് കലക്കാണല്ലാ...!!! കലക്ക്...കലക്ക്..
സ്വാഗതം..
(വേര്‍ഡ് വെരിഫിക്കേഷന്‍ വേണോ..???)
ദിനേശാ
വന്നത് ഒരു വരവാണല്ലോ...!
ആശംസകള്‍...!
ചേട്ടന്മാരേ, താങ്ക്സ്.
വേഡ് വെരി എടുത്ത് കളഞ്ഞിട്ടുണ്ട്.
കൊള്ളാം മോനേ ദിനേശാ...
ബൂലോകത്തേയ്ക്ക് സ്വാഗതം.
തുടക്കം തന്നെ കലക്കി.
ദിനേശനെ വായിക്കാന്‍ വന്ന പൈങ്ങോടന്‍, നന്ദകുമാര്‍, പൊറാടാത്ത്, കുഞ്ഞന്‍,ശ്രീ എല്ലാവര്‍ക്കും നന്ദിയുടെ പൂച്ചണ്ടുകള്‍. വാടാ മലരുകള്‍. ഓരോ കൊട്ട ബ്ലോഗ് നാറിപ്പൂക്കള്‍.
Post a Comment