Sunday, April 27, 2008

സ്ത്രീധനം

എടാ ദിനേശാ, നീയിങ്ങനെ തെക്കുവടക്ക് നടന്നാല്‍ മത്യോ . ഒരു കല്യാണൊക്കെ കഴിക്കണ്ടേ.

എന്റെ ദിവാകരേട്ടാ, ഇത്ര അസൂയ വരാന്‍ ഞാന്‍ ആനമയക്കിയൊന്നും വാങ്ങിത്തന്നിട്ടില്ലല്ലോ.

അതല്ലടാ ദിനേശാ, നീയൊരു പെണ്ണും കെട്ടി നാലഞ്ച് പിള്ളാരായി ഇങ്ങനെ മദിച്ച് നടക്കുന്നതൊന്ന് കാണാനുള്ള അത്യാഗ്രഹം കൊണ്ട് പറഞ്ഞതാടാ.

അതുപോട്ടെ. ദിവാകരേട്ടന്‍ പെണ്ണുകെട്ടീട്ട് എന്തൂട്ട് തേങ്ങ്യാ കിട്ടിയത് ?

ഒരു ഇരുപത് പവനും അന്‍പതിനായിരം ഉറുപ്പ്യം കിട്ടി. ഒരു പണീം ഇല്ലാണ്ട് തെക്ക് വടക്ക് നടക്കുന്ന എനിക്ക് കിട്ടി ഇതൊക്കെ. ബസ്റ്റാന്‍ഡില്‍ ചാക്കിറക്കുന്ന നെനക്ക് എന്തായാലും ഒരു രണ്ടു ലക്ഷം ഒറപ്പാ.

എന്റെ ദിവാകരേട്ടാ, എനിക്കൊരു പിണ്ണാ‍ക്കും വേണ്ട.

പിന്നെ ന്താ വേണ്ടെ നെനക്ക് ?

എനിക്ക് സ്ത്രീധനായിട്ട് പത്തു ചാക്ക് അരി മതി.

5 comments:

തളത്തില്‍ ദിനേശന്‍ said...

എന്റമ്മേ.. രാത്രി കെടക്കാന്‍ നേരത്താ ഇതേക്കുറിച്ച് ഓര്‍മ്മവന്നത്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ അങ്ങനെയാണ് സംഗതിയുടെ കിടപ്പുവശം അല്ലെ..?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്നാ നമ്മള്‍ക്ക്‌ ഇതങ്ങോട്ട്‌ ഉറപ്പിക്കാം അല്ലേ!പിന്നെ മാറ്റി പറന്നേക്കല്ലേ!

തളത്തില്‍ ദിനേശന്‍ said...

അതെ.ഞാനങ്ങട് ഒറപ്പിക്കുന്നു. എന്തായാലും ചാക്കിലല്ലേ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

10 ചാക്ക് അരിയോ.... പൊന്നിയാണൊ?